
കോഴിക്കോട്: പഞ്ചായത്ത് എഡ്യുക്കേഷൻ ഓഫീസർ തസ്തിക വഴി പ്രൈമറി സ്‌കൂളിലെ പ്രധാനാദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകണമെന്ന് കേരള ഗവ.പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെ.ജി.പി.എസ്.എച്ച്.എ) സംസ്ഥാന സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ജോലിഭാരം പരിഗണിച്ച് പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരെ ക്ലാസ് ചാർജിൽ നിന്ന് ഒഴിവാക്കുക,പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് ഗസറ്റഡ് പദവി നൽകുക തുടങ്ങിയവ സമ്മേളനത്തിൽ ഉന്നയിച്ചു.
കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ഇ.ടി.കെ ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.മധുസൂദനൻ, സ്വാഗതസംഘം ചെയർമാൻ ഷുക്കൂർ കോണിക്കൽ എന്നിവർ പ്രസംഗിച്ചു.വിദ്യാഭ്യാസ സമ്മേളനത്തിൽ വയനാട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. അബ്ബാസ് അലി ''ജനാധിപത്യ വിദ്യാഭ്യാസവും മാറുന്ന വിദ്യാലയങ്ങളും'' എന്ന വിഷയം അവതരിപ്പിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി മിനി മാത്യു,സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദ് സാലിം,കോഴിക്കോട് ജില്ലാ സെക്രട്ടറി ആർ.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനത്തിന് കെ.എൻ.ആൽബി,വി.നാരായണൻ,അനിൽകുമാർഎസ്.എസ്,ഉഷാകുമാരി.ബി,പി.കെ.സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി.യാത്രയയപ്പ് സമ്മേളനത്തിൽ കെ.ജി.പി.എസ്.എച്ച്.എ മുൻ സംസ്ഥാന സെക്രട്ടറി പി.എം അംബുജാക്ഷൻ ഉപഹാര സമർപ്പണം നടത്തി.