rb-sreekumar

അഹമ്മദാബാദ്:ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസിൽ മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിനും സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദിനും അഹമ്മദാബാദ് അഡിഷണൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു.

2002ലെ കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നിരപരാധികളെ കുടുക്കാൻ വ്യാജരേഖകൾ ചമച്ചെന്നാണ് കേസ്. ജൂണ്‍ 25-നാണ് ടീസ്തയെയും ശ്രീകുമാറിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തെറ്റ് ചെയ്തവർക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശമായിരിക്കും നൽകുകയെന്ന് അഡിഷണൽ സെഷൻസ് ജഡ്ജി ഡി.ഡി. തക്കർ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് കലാപ കേസിൽ പ്രത്യേക അന്വേഷണസംഘം നൽകിയ ക്ലീൻ ചിറ്റ് അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഹർജി സുപ്രീംകോടതി തളളിയതിന് തൊട്ടടുത്ത ദിവസമായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ ജൂലായിൽ അറസ്റ്റ് ചെയ്തിരുന്നു.