
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ജൂലൈ 31 -1197 കർക്കടകം 15 - ഞായറാഴ്ച. (മദ്ധ്യാഹ്ന ശേഷം 2 മണി 19 മിനിറ്റ് 37 സെക്കന്റ് വരെ മകം നക്ഷത്രം ശേഷം പൂരം നക്ഷത്രം)
അശ്വതി: പൊതുവെ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എല്ലാം സാധിക്കും, നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും, ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കും.
ഭരണി: ലക്ഷ്യപ്രാപ്‌തിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുന്നതാണ്, സര്‍വ്വൈശ്വര്യ സമൃദ്ധിയുണ്ടാകും, സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാക്കാനുള്ള അവസരങ്ങള്‍ വന്നു ചേരും, കലാരംഗത്ത് ഉള്ളവർക്ക് ദിവസം നല്ലതാണ്.
കാര്‍ത്തിക: കുടുംബ ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകും, ബന്ധുക്കളുമായുള്ള അകല്‍ച്ചകള്‍ അവസാനിക്കും, ശത്രുക്കളെ കരുതിയിരിക്കുക, ധനപരമായി കുറെയധികം നേട്ടങ്ങള്‍ വന്നുചേരുന്നതാണ്.
രോഹിണി: കര്‍മ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങള്‍ അനുഭവപ്പെടും, പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാൻ സാധിക്കും, ദാമ്പത്യ ജീവിതത്തില്‍ ഐക്യം നിലനിര്‍ത്താന്‍ ദമ്പതികൾ തമ്മില്‍ ചില വിട്ടുവീഴ്ചകള്‍ കൈക്കൊള്ളേണ്ടി വരും.
മകയിരം: ജോലിസ്ഥലത്ത് ശത്രുക്കളെ കരുതലോടെ കൈകാര്യം ചെയ്യണം, ധനപരമായ ഇടപാടുകള്‍ സൂക്ഷ്മതയോടെ നടത്തുക, സംസാരത്തില്‍ മിതത്വവും ആത്മ നിയന്ത്രണവും ശീലിക്കുന്നത് ഗുണങ്ങൾ നൽകും.
തിരുവാതിര: അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാകും, ധനനഷ്‌ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, കാര്യങ്ങളിൽ തടസ്സങ്ങള്‍ ഇവയെല്ലാം അനുഭവപ്പെടും, അലച്ചിലും യാത്രാ ക്ലേശവും വന്നുഭവിക്കും, കുടുംബത്തിലും വിവിധ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്.
പുണര്‍തം: വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ആരോഗ്യ കാര്യത്തില്‍ ചില ശാരിരീക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, ബന്ധുക്കളും ആയി ഉള്ള കലഹങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
പൂയം: മറ്റുള്ളവരുമായി ഉള്ള തര്‍ക്ക സാഹചര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക, ദാമ്പത്യ ജീവിതത്തിൽ ഐക്യം നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കണം, വിദേശത്തു ജോലി ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കുക, ഉദ്യോഗസ്ഥലത്ത് ജോലിയില്‍ അശ്രദ്ധ കാണിക്കരുത്.
ആയില്യം: വിലപിടിപ്പുള്ള വസ്തുക്കള്‍ സംരക്ഷിക്കുക അവ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് തടസ്സമുണ്ടാകും, സര്‍വ്വ കാര്യങ്ങളിലും പരാജയം, ധനപരമായ നഷ്‌ടങ്ങൾ, മനക്ലേശം എന്നിവ ഉണ്ടാകാം, ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂര്‍വ്വം മുന്നോട്ടു നീങ്ങേണ്ടത് അത്യാവശ്യം ആണ്
മകം: സാമ്പത്തികമായി ഉന്നതി ഉണ്ടാകുമെങ്കിലും ചെലവുകളും അതുപോലെ ഉയരും, കുട്ടികൾക്ക് പഠന കാര്യങ്ങളിൽ സമ്മിശ്ര ഫലങ്ങള്‍ ഉണ്ടാകും, ദാമ്പത്യ ജീവിതത്തില്‍ ചില വാക്കു തര്‍ക്കങ്ങള്‍ക്ക് സാധ്യത ഉണ്ടെങ്കിലും വൈകുന്നേരത്തോടെ അവ ശാന്തം ആകും.
പൂരം: കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. സാമ്പത്തിക നില മോശമില്ലാതെ തുടരും, സ്വപ്രയത്‌നത്താല്‍ ജീവിത പുരോഗതി കൈവരിക്കുന്നതിനു കഴിയും, പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിൽ വിജയിക്കും, യുവാക്കൾക്ക് പുതിയ പ്രണയ ബന്ധങ്ങള്‍ ഉടലെടുക്കും.
ഉത്രം: സന്താനങ്ങളുടെ ഭാഗത്ത് നിന്നും സന്തോഷം ലഭിക്കും, വിദ്യാര്‍ത്ഥികള്‍ക്കും കലാകാരന്‍മാര്‍ക്കും അനുകൂലമായ ദിവസം, സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം, അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം, വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ അറിയിപ്പുകൾ ലഭിക്കും.
അത്തം: അനുകൂലമായ തൊഴില്‍ മാറ്റവും മംഗല്യ ഭാഗ്യവും ഉണ്ടാകും, സ്ഥാനമാനങ്ങള്‍, അംഗീകാരം എന്നിവ തേടി എത്തിയേക്കാം, ശത്രുക്കളാൽ ഉള്ള ദോഷങ്ങൾ കുറയും, തൊഴില്‍ പരമായി ഉയര്‍ച്ച കൈവരിക്കുകയും സാമ്പത്തിക പുരോഗതി വര്‍ദ്ധിക്കുകയും ചെയ്യും.
ചിത്തിര: ധനപരമായി പലവിധ നേട്ടങ്ങള്‍ ഉണ്ടാകും, നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും, ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള തുടക്കം കുറിക്കുന്നതിനു സാധിക്കും, ധനസമൃദ്ധി കൈവരിക്കും, പുതിയ മേഖലയില്‍ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ വളരെ നേട്ടങ്ങള്‍ ഉണ്ടാകും.
ചോതി: സര്‍വ്വകാര്യ വിജയമുണ്ടാകാം, ഭാഗ്യാനുഭവങ്ങള്‍ കൂടുതലായി ഉണ്ടാകും, വിദേശ തൊഴിലിന് ശ്രമിക്കുന്നവര്‍ക്ക് അത് ഉടന്‍ സാധിക്കും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും, ചില നല്ല വാര്‍ത്തകളും കേള്‍ക്കാനാകും. അപ്രതീക്ഷിതമായ ലാഭങ്ങൾ കൈവരിക്കും, മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം പുലരത്തണം.
വിശാഖം: പ്രണയബന്ധം ശക്തിപ്പെടും,കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍ യോജിപ്പ് നില നിര്‍ത്തുക, സാമ്പത്തികമായ ഉന്നതി കൂടുതൽ ഉണ്ടാകുമെങ്കിലും പാഴ്‌ചെലവുകള്‍ നിയന്ത്രിക്കണം, വസ്തു ഇടപാടുകളില്‍ നേട്ടങ്ങൾ കൈവരിക്കും, അന്യരുടെ കാര്യത്തില്‍ അമിതമായി ഇടപെടാതിരിക്കുക.
അനിഴം: ജോലിരംഗത്ത് നേട്ടങ്ങള്‍ സാധ്യമാണ്, ബിസിനസുകാര്‍ക്കും ഈ സമയം അനുകൂലമായിരിക്കും,
നല്ല ഫലം പ്രതീക്ഷിച്ച് ചെയ്യുന്ന പല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാകും, ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും, കുടുംബ ബന്ധങ്ങളിൽ ചില അസ്വസ്‌ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട് കരുതൽ വേണം..
തൃക്കേട്ട: സാമ്പത്തികമായി നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്, യാത്രകളില്‍ നല്ല ശ്രദ്ധ വേണം. സുഹൃത്തുക്കളുമായുള്ള ബന്ധങ്ങളില്‍ ചില തകരാറുകള്‍ ഉണ്ടാകും, തൊഴില്‍ രംഗത്ത് എതിര്‍പ്പുകളും പ്രതിസന്ധികളും ഉണ്ടാവാനിടയുണ്ട്, ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കുക.
മൂലം: പ്രണയ ബന്ധത്തിലും ചില വിള്ളലുകള്‍ ഉണ്ടാകും, സ്വജനകലഹവും ബന്ധുവിരോധവും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്, വളരെയധികം ആത്മനിയന്ത്രണം ശീലിക്കുക, ഉണ്ടാകുന്ന പ്രതിസന്ധികള്‍ ആത്മ വിശ്വാസത്തോടെ നേരിടണം, യാത്രാക്ലേശം, അലച്ചില്‍, ഇച്ഛാഭംഗം ഇതൊക്കെ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട് .
പൂരാടം: വിശ്വസ്തരില്‍ നിന്ന് വഞ്ചനയും അതുമൂലം മാനഹാനി വരാനും സാധ്യതയുണ്ട്, ജോലിരംഗത്ത് കടുത്ത ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം, ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉദര രോഗങ്ങളെ കരുതിയിരിക്കുക, പലവിധ പ്രതിബന്ധങ്ങള്‍ ഉണ്ടാകും, കര്‍മ്മരംഗത്ത് ധനനഷ്‌ടങ്ങള്‍ വര്‍ദ്ധിക്കും.
ഉത്രാടം: ഗൃഹത്തില്‍ കലഹങ്ങളും വിഷമതകള്ളും ഉണ്ടാകും, വിഷ ജന്തുക്കളുടെ ഉപദ്രവം ശ്രദ്ധിക്കുക. കുട്ടികളുടെ ചില കാര്യങ്ങളില്‍ തടസങ്ങള്‍ നേരിട്ടേക്കാം, തൊഴിൽ രംഗത്ത് ചില അസ്വസ്ഥതകള്‍ ഉണ്ടാകും അതിനാൽ മേലുദ്യോഗസ്ഥരോട് നല്ല ബന്ധം നിലനിര്‍ത്തുക, പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് ചില തടസ്സങ്ങള്‍ മുന്നില്‍ വന്നേക്കാം.
തിരുവോണം: പല സ്രോതസ്സുകളില്‍ നിന്നും പണം ലഭിക്കുമെങ്കിലും അപ്രതീക്ഷിതമായി ചില ചിലവുകളും വന്നേക്കാം, ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാകാതെ വന്നേക്കാം, എന്നാല്‍ അപ്രതീക്ഷിതമായി ചില ഭാഗ്യാ അനുഭവങ്ങള്‍ ഉണ്ടാകും, ഇന്ന് അസാധാരണമായ ഒരു പരിവര്‍ത്തന യോഗം കാണുന്നു, ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറക്കും.
അവിട്ടം:വിദ്യാര്‍ത്ഥികള്‍ക്കും കലാരംഗത്ത് ഉള്ളവർക്കും സമ്മിശ്ര ഫലങ്ങള്‍ ആയിരിക്കും, തൊഴില്‍ രംഗത്ത് നല്ല വിജയങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കും, ദീര്‍ഘനാളായി ഉള്ള ലക്ഷ്യങ്ങള്‍ പലതും സാധിക്കുന്നതാണ്, അപ്രതീക്ഷിത നേട്ടങ്ങള്‍ പലതുമുണ്ടാകും. ധനപരമായി വളരെയധികം നേട്ടങ്ങള്‍ കൈവരിക്കും.
ചതയം: സാമ്പത്തിക കാര്യങ്ങള്‍ ശക്തമാകും, കലാകാരന്‍മാര്‍ക്ക് അംഗീകാരം പ്രശസ്തി എന്നിവ കൈവരും, കര്‍മ്മമേഖലയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ കഴിയുന്നതാണ്, നൂതന ഗൃഹോപകരണങ്ങള്‍ നേടിയെടുക്കും, വാഹനം വാങ്ങുന്നതിനും സാധ്യത കാണുന്നു, ജീവിതത്തില്‍ അസുലഭമായ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും
.
പൂരുരുട്ടാതി: സ്വപ്രയത്‌നത്താല്‍ ഉന്നതി നേടിയെടുക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും, ഗൃഹ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിനു കഴിയും, ജോലി സ്ഥലത്ത് സ്ഥാനമാനവും പ്രശസ്തിയും ലഭ്യമാകുന്ന അവസരങ്ങളുണ്ടാവും, ഉദ്ദേശിക്കുന്ന വിഷയങ്ങളില്‍ പുരോഗതിയുണ്ടാകും,
ധനപരമായി വളരെ നേട്ടങ്ങള്‍ ഉണ്ടാകും.
ഉത്രട്ടാതി: വിവാഹം ജോലി എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് ഉടനെ അതു സാധിക്കാനുള്ള മാർഗ്ഗങ്ങൾ തെളിയും, പലകാര്യത്തിലും ഉണ്ടായിരുന്ന അവിചാരിത തടസ്സങ്ങള്‍ മാറും, വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇന്നേദിവസം അനുകൂലമായിരിക്കും, നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂലമായ ദിവസം.
രേവതി: ചിലര്‍ക്ക് പുതിയതും കൂടുതല്‍ സൗകര്യങ്ങളോടു കൂടിയതുമായ പുതിയ ഗൃഹം വാങ്ങാൻ കഴിയും, കര്‍മ്മരംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പഠനകാര്യങ്ങളില്‍ അലസത പാടില്ല,
ഏതു കാര്യത്തിലും അതീവ ജാഗ്രതയോടെ ശ്രമിക്കുക, പരിശ്രമങ്ങള്‍ പലതും വിജയം കൈവരിക്കും.