rb-sreekumar

തിരുവനന്തപുരം: സുപ്രീംകോടതിയുടെ വിധിന്യായത്തിന്റെ ഭാഗമായി നടത്തിയ നീരിക്ഷണളുടെ മറപറ്റി കേന്ദ്ര സർക്കാർ മനുഷ്യാവകാശ പ്രവർത്തകയായ ടീസ്ത സെതൽവാദിനെയും മുൻ പൊലീസ് മേധാവി ആർ.ബി.ശ്രീകുമാറിനെയും തുറങ്കിലടച്ച നടപടിക്കെതിരെ സാംസ്കാരിക പ്രവർത്തകരായ അടൂർ ഗോപാലകൃഷ്ണൻ, സച്ചിദാനന്ദൻ, എൻ.എസ്. മാധവൻ, ശശികുമാർ വൈശാഖൻ, വി. രാജകൃഷ്ണൻ, സാറാജോസഫ്‌ എന്നിവരടക്കമുള്ളവർ പ്രതിഷേധിച്ചു. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ നഗ്നമായ സ്വേ ച്ഛാധിപത്യത്തിലേക്കുള്ള ഈ പോക്കിനെതിരെ മതേതര ജനാധിപത്യ മൂല്യങ്ങളിൽ വിശ്വാസമുള്ള സർവരും ശക്തമായി പ്രതികരിക്കണമെന്ന് അഭ്യർത്ഥിച്ചു.