kk

കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, സോഡിയം, പൊട്ടാസ്യം, കാത്സ്യം എന്നീ ഘടകങ്ങളാൽ സമ്പന്നമായ കൂവപ്പൊടി ദഹന പ്രശ്നങ്ങൾ അകറ്റാൻ അത്യുത്തമമാണ്. നാരുകളാൽ സമ്പന്നമാണ് എന്നതിനാൽ ദഹന പ്രക്രിയ സുഗമമാക്കി ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കും.

വയോജനങ്ങളിലെ ദഹന പ്രശ്നത്തിന് കൂവപ്പൊടി കുറുക്കി നല്കാം. കുട്ടികളിലെ ദഹനപ്രശ്നങ്ങൾക്കും പ്രതിവിധിയാണിത്. ക്ഷീണം അകറ്റാൻ സഹായിക്കും.വയറിളക്കം, കുടൽ രോഗങ്ങൾ എന്നിവയ്ക്ക് ഔഷധമാണ് . കൂവപ്പൊടി വെള്ളമോ പാലോ ചേർത്ത് തിളപ്പിച്ച് കുറുക്കി കഴിച്ചാൽ അതിസാരം ശമിക്കും. പ്രമേഹരോഗികൾക്ക് മികച്ച വിഭവമാണ് കൂവപ്പൊടി കുറുക്ക്.