kk

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ഇന്ന് 1639 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 15 മരണവും കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 430 കേസുകളാണ് ഇന്ന് തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു.

കൊല്ലം 171,​ പാലക്കാട് 129,​ ഇടുക്കി 66,​ കോട്ടയം 184,​ ആലപ്പുഴ 77,​ എറണാകുളം 325, തൃശൂർ 120,​ പാലക്കാട് 47,​ മലപ്പുറം 21,​ കോഴിക്കോട് 29,​ വയനാട് 10,​ കണ്ണൂർ 21,​ കാസർകോട് 9 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ.

ഇടുക്കി,​ കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ മൂന്ന് പേർ വീതമാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. എറണാകുളം,​ കോഴിക്കോട്,​ കണ്ണൂർ ജില്ലകളിൽ ഒരു കൊവിഡ് മരണം വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.