
കോഴിക്കോട് : സംസ്ഥാനത്ത് മലയോരമേഖലയിൽ കനത്ത നാശം വിതച്ച് കാറ്റും മഴയും. കോട്ടയം എരുമേലി തുമരംപാറയിൽ മലവെള്ളപ്പാച്ചിലുണ്ടായി. തുമരംപുഴ തോട് കരകവിഞ്ഞ് ഒഴുകുന്നു. സമീപത്തെ റോഡുകളിൽ വെള്ളം കയറി. കൊപ്പം തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വീടുകളിൽ വെള്ലം കയറി. വനത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടായതായാണ് സംശയം. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.
കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയിലും ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഉച്ചയ്ക്ക് ശേഷമാണ് മഴയോടൊപ്പം മലവെള്ളം ഒഴുകി വന്നത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.