chess

ചെന്നൈ: ചെസ് ഒളിമ്പ്യാഡിന്റെ രണ്ടാം ദിനം ഇന്ത്യയുടെ ഓപ്പൺ വിഭാഗത്തിലെ മൂന്ന് ടീമുകളും ഇന്നലേയും ജയിച്ചു. മലയാളി താരം എസ്.എൽ നാരായണൻ ഉൾപ്പെട്ട എ ടീം മാൾഡോവയ്ക്കെതിരെ മൂന്നരപ്പോയിന്റാണ് നേടിയത്. നാരായണൻ,​ ഹരികൃഷ്ണ,​ ശശികിരൺ എന്നിവർ ജയിച്ചപ്പോൾ അ​ർ​ജു​ൻ​ ​എ​രി​ഗെ​യ്സി മാൾഡോവ താരം മാക്കവലുമായി സമനിലയിൽ പിരിഞ്ഞു. മാൾഡോവയ്ക്ക് അരപോയിന്റുണ്ട്. നാരായണൻ 39 നീക്കത്തിൽ വ്ലാഡ്മിർ ഹമിറ്റേവിസിലിനെയാണ് തോൽപ്പിച്ചത്.

ബി ടീം എസ്റ്റോണിയയെ 4-0ത്തിന് കീഴടക്കി. പ്രഗ്നാനന്ദ,​ അ​ബി​ധാ​ൻ,​ഗു​കേ​ഷ് ​സദ്ധ്വനി എന്നിവരാണ് ബി ടീമിൽ ഉണ്ടായിരുന്നത്. മലയാളി താരം നിഹാൽ സരിൻ ഇന്നലെ കളിച്ചില്ല. സി ടീം മെക്സിക്കോയെ 2.5-1.5ന് തോൽപ്പിച്ചു. മൂന്ന് വനിതാ ടീമുകളും ജയം ആവർത്തിച്ചു. ലോക ചാമ്പ്യൻ മാഗ്നസ് കാൾസൺ ഉൾപ്പെട്ട നോർവേ ടീം യുറുഗ്വേയെ 4-0ത്തിന് കീഴടക്കി.