
മുംബയ്: എലിവിഷം പുരണ്ട തക്കാളി ചേർത്ത് തയ്യാറാക്കിയ ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. മുംബയ് മലാദിലെ പാസ്‌കൽ വാദി സ്വദേശിനിയായ രേഖ നിഷാദ് (27) ആണ് മരിച്ചത്.
വീട്ടിൽ എലി ശല്യം രൂക്ഷമായതോടെയാണ് ജൂലായ് 21ന് ഇവർ എലികളെ വകവരുത്താൻ തക്കാളികളിൽ വിഷം പുരട്ടി അടുക്കളയിൽ വച്ചത്. എന്നാൽ, തൊട്ടടുത്ത ദിവസം അബദ്ധത്തിൽ ഇതിലൊരു തക്കാളിയും നൂഡിൽസിൽ ചേർക്കുകയായിരുന്നു. ടിവി കാണുന്നതിനിടെയാണ് യുവതിയ്ക്ക് അബദ്ധം സംഭവിച്ചത്.
നൂഡിൽസ് ഉള്ളിൽ ചെന്നതിന് പിന്നാലെ അവശയായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ബുധനാഴ്ച മരണത്തിന് കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു. മരണത്തിന് മുന്നേ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായും സംഭവത്തിൽ
അസ്വാഭാവികതയില്ലെന്നും പൊലീസ് വ്യക്തമാക്കി.