
ലണ്ടൻ: പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടർന്നേക്കും. റയോ വയ്യോക്കാനോയ്ക്കെതിരായ ഇന്ന് നടക്കുന്ന പ്രീസീസൺ മത്സരത്തിൽ റൊണാൾഡോ കളിക്കാനിറങ്ങും. പുതിയ സീസണിൽ റൊണാൾഡോ യുണൈറ്റഡ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ഇതിനുമുമ്പുള്ള പ്രീ സീസൺ മത്സരങ്ങളിൽ നിന്ന് റൊണാൾഡോ വിട്ടുനിന്നിരുന്നു.
റയോ വയ്യോക്കാനോക്കെതിരേ കളിക്കുമെന്ന് റൊണാൾഡോ തന്നെയാണ് വ്യക്തമാക്കിയത്. ഒരു ആരാധകന് ഇൻസ്റ്റഗ്രാമിലൂടെ നൽകിയ മറുപടിയിലാണ് റൊണാൾഡോ താൻ കളിക്കുമെന്ന കാര്യം വെളിപ്പെടുത്തിയത്.