
കാട്ടിലെ രാജാവ് സിംഹമാണെങ്കിലും നായകൻ കടുവ തന്നെയാണെന്നതിൽ സംശയമില്ല. അഴകിലും വീര്യത്തിലും ഏതുസിംഹത്തോടും കിടപിടിക്കാൻ കടുവയ‌്ക്ക് കഴിയും. കാട്ടിലെ ഓരോ മൃഗത്തിനും തന്റെ അതിരുകൾ ഉണ്ട്. പ്രത്യേകിച്ച് കടുവയും സിഹവും പുലിയുമെല്ലാം ഇത്തരം അതിരുകൾക്കുള്ളിൽ വിരാജിക്കുന്നവരാണ്. ഈ അതിര് ഭേദിച്ച് അതിക്രമിച്ച് കടക്കാൻ സ്വന്തം വർഗത്തിലുള്ളവരെ പോലും ഇവർ അനുവദിക്കാറില്ല. എന്നാൽ എങ്ങനെയാണ് ഇവർ അതിരുകൾ നിശ്ചയിക്കുന്നത് എന്നറിയുമോ? വളരെ കൗതുകകരമായ കാര്യമാണത്. അത്തരത്തിൽ ഒരു കടുവ; അതും അത്യപൂർവമായി മാത്രം കാണപ്പെടുന്ന കറുത്ത കടുവ തന്റെ അതിര് നിശ്ചയിക്കുന്ന വീഡിയോ വൈറലാവുകയാണ്.
ഒഡീഷയിലെ സിംലിപാൽ ദേശീയ ഉദ്യാനത്തിൽ നിന്നാണ് ഈ കാഴ്‌ച ലഭിച്ചത്. ഒരു വൃക്ഷത്തിൽ നഖം കൊണ്ട് അടയാളം തീർക്കുന്ന കടുവവെയാണ് വീഡിയോയിൽ കാണാൻ കഴിയുക. 15 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് പങ്കുവച്ചത്. ദേശീയ കടുവാദിനത്തിൽ വന്ന സുശാന്തയുടെ വീഡിയോ വളരെ വേഗം വൈറലാവുകയായിരുന്നു.
Tigers are symbol of sustainability of India’s forests…
— Susanta Nanda IFS (@susantananda3) July 29, 2022
Sharing an interesting clip of a rare melanistic tiger marking its territory on international Tigers day.
From a Tiger Reserve poised for recovery of an isolated source population with a very unique gene pool. Kudos🙏🙏 pic.twitter.com/FiCIuO8Qj4
സിമിപാലിൽ മാത്രമാണ് കറുത്ത കടുവയെ ഇതുവരെയും കാണാൻ കഴിഞ്ഞിട്ടുള്ളത്. പൂർണമായും കറുത്ത നിറത്തിലുള്ളവയല്ല അവ. വെള്ളയോ സ്വർണനിറമോ ആയ ത്വക്കിൽ കറുത്ത വരകൾ കൂടി ചേരുന്നതാണ് ഇവയുടെ നിറം. മ്യൂട്ടേഷൻ പ്രകിയയാണ് ഇത്തരം നിറവ്യത്യാസത്തിന് പിന്നിലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.