
കോഴിക്കോട്: വാഹനന പരിശോധനയ്ക്കിടെ എസ് ഐയ്ക്ക് നേരെ ആക്രമണം. കോഴിക്കോട് കസബ എസ് ഐ അഭിഷേകിന് നേരെയാണ് ആക്രമണം ഉണ്ടായത്. പൊലീസ് ഡ്രൈവർ സക്കറിയക്കും പരിക്കേറ്റു.
പുലർച്ചെ മൂന്നുമണിക്ക് പാളയത്ത് വച്ചാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്‌പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പറമ്പ് സ്വദേശി വിപിൻ പത്മനാഭൻ, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരാണ് അറസ്റ്റിലായത്.