viswasam

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വിവാഹം. ജ്യോതിഷപ്രകാരം വിവാഹവും വിവാഹ സംബന്ധമായ കാര്യങ്ങളുമായി നക്ഷത്രങ്ങൾക്ക് ഏറെ ബന്ധമുണ്ട്. ചില നക്ഷത്രക്കാർക്ക് ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാൻ യോഗമുണ്ടെന്നാണ് പറയപ്പെടുന്നത്. രണ്ട് വിവാഹം കഴിക്കുന്നു എന്നതിലൂടെ നിയമപരമായി വിവാഹം കഴിക്കണം എന്നതല്ല മറിച്ച് വിവാഹത്തിന് മുമ്പോ ശേഷമോ ഉണ്ടാകുന്ന ബന്ധങ്ങളും ഇത്തരത്തിൽ കണക്കാക്കാവുന്നതാണ്. നിശ്ചയിച്ച വിവാഹം നടക്കാതെ മറ്റൊരാളെ വിവാഹം കഴിക്കേണ്ടിവന്നാൽ അതും രണ്ട് വിവാഹമായി കണക്കാക്കുന്നു.

ഈ നക്ഷത്രക്കാരെ മൂന്ന് ഗണങ്ങളായി തിരിച്ചിട്ടുണ്ട്.

ആദ്യ ഗണം- ആയില്യം, തൃക്കേട്ട, രേവതി

ഈ നക്ഷത്രക്കാർക്ക് ഒന്നിൽ കൂടുതൽ ബന്ധങ്ങളുണ്ടാകുവാനുള്ള സാദ്ധ്യത മറ്റ് നക്ഷത്രങ്ങളെക്കാൾ വളരെ കൂടുതലാണ്.

രണ്ടാം ഗണം- രോഹിണി, അത്തം, തിരുവാതിര

ഈ മൂന്ന് നക്ഷത്രക്കാർക്കും രണ്ട് വിവാഹം കഴിക്കാനും ഒന്നിൽ കൂടുതൽ ബന്ധങ്ങളുണ്ടാകുവാനും സാദ്ധ്യത കൂടുതലാണ്. എന്നാൽ ആദ്യ ഗണത്തെ അപേക്ഷിച്ച് ഇവരിൽ രണ്ടാം വിവാഹത്തിനുള്ള സാദ്ധ്യത കുറവാണ്.

മൂന്നാം ഗണം-മകയിരം, ചിത്തിര, അവിട്ടം

ആദ്യ രണ്ട് ഗണങ്ങളെ അപേക്ഷിച്ച് ഈ മൂന്ന് നക്ഷത്രക്കാരിൽ രണ്ടാം വിവാഹത്തിനുള്ള സാദ്ധ്യത കുറവാണ്.

പരിഹാരം

1. നടരാജ സാന്നിദ്ധ്യമുള്ള ക്ഷേത്രത്തിൽ ഞായറാഴ്ച ദിവസം ദർശനം നടത്തുക.

2. ശാസ്താവിനെയും പരമശിവനെയും ഭജിക്കുന്നതും ദോഷങ്ങൾ നീക്കാൻ സഹായിക്കുന്നു.

3. നിത്യവും ശിവസ്തുതിയും സഹസ്രനാമങ്ങളും ജപിക്കുക.