
കോടികളുടെ കള്ളപ്പണം ഒളിപ്പിച്ചതിന് ഇ ഡി അന്വേഷണം നേരിടുന്ന ടിഎംസി നേതാവ് പാർത്ഥ ചാറ്റർജിയുടെ സഹായി അർപ്പിത മുഖർജിയുടെ വിശ്വസ്തതയെക്കുറിച്ച് പരിഹാസത്തോടെ ഐ പി എസ് ഉദ്യോഗസ്ഥന്റെ ട്വീറ്റ് വൈറലാകുകയാണ്. അദ്ധ്യാപക നിയമനത്തിന് കോഴ വാങ്ങിയ മുൻ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജി പണം സുഹൃത്തായ അർപ്പിത മുഖർജി താമസിക്കുന്ന ഫ്ളാറ്റിലായിരുന്നു ഒളിപ്പിച്ചത്. ഇഡി ഉദ്യോഗസ്ഥർ ഫ്ളാറ്റിൽ നിന്നും പണം എണ്ണിയെടുക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാൽ ഈ സമയം 11,809 രൂപ ഫ്ളാറ്റ് അറ്റകുറ്റപ്പണിക്ക് നൽകാതിരുന്നതിനാണ് സൊസൈറ്റിയുടെ കുടിശിക വരുത്തിയവരുടെ നോട്ടീസിൽ അർപ്പിതയുടെ പേരുമുണ്ടായിരുന്നു.
कुछ भी कहो पर अर्पिता जी ने वफादारी की मिसाल कायम की है।
— Arun Bothra 🇮🇳 (@arunbothra) July 28, 2022
खुद के ऊपर सोसाइटी के 11,809 रुपये बाकी थे, दरवाजे पर नोटिस लग गया पर दूसरे के पैसे को पूरा संभाल कर रखा। pic.twitter.com/BzJWCR0bjL
കോടികളുടെ പണം സ്വന്തം ഫ്ളാറ്റിൽ ഉണ്ടായിരുന്നപ്പോഴും 11,809 രൂപയുടെ കടക്കാരിയായിരുന്നു അർപ്പിത. 'നിങ്ങൾ എന്തുതന്നെ പറഞ്ഞാലും, അർപ്പിതജി വിശ്വസ്തതയുടെ ഒരു ഉദാഹരണമാണ്,' എന്നാണ് ഐപിഎസ് ഓഫീസർ അരുൺ ബോത്ര ട്വീറ്റ് ചെയ്തത്. കുടിശിക വരുത്തിയതിന് വാതിൽക്കൽ സൊസൈറ്റി നോട്ടീസ് പതിച്ചെങ്കിലും മറ്റൊരാളുടെ പണം മുഴുവൻ അവർ വിശ്വസ്തതയോടെ സൂക്ഷിക്കുകയായിരുന്നു. പണം സൂക്ഷിച്ച ഫ്ളാറ്റിലെ മുറി തുറക്കാൻ തനിക്ക് അനുവാദമില്ലായിരുന്നു എന്നാണ് നടി മൊഴി നൽകിയത്.