royal

കൊച്ചി: റോയൽ എൻഫീൽഡിന്റെ പുതുപുത്തൻ മോഡലായ ഹണ്ടർ 350 ആഗസ്‌റ്റ് ഏഴിന് ഇന്ത്യൻ വിപണിയിലെത്തും. ഒന്നരലക്ഷം രൂപ മുതൽ 1.70 ലക്ഷം രൂപവരെ റേഞ്ചിലാണ് വില പ്രതീക്ഷിക്കുന്നത്. റോയൽ എൻഫീൽഡിന്റെ ശ്രേണിയിൽ നിലവിലെ ഏറ്റവും കുറഞ്ഞവിലയുള്ള മോഡലായിരിക്കും ഹണ്ടർ 350.
ബുള്ളറ്റ് 350,​ ഹിമാലയൻ 450,​ സൂപ്പർ മെറ്റീയർ 650,​ ഷോട്ട്ഗൺ 650 റോഡ്‌സ്‌റ്റർ,​ കെ.എക്സ്.ബോബർ എന്നീ മോഡലുകളും വൈകാതെ റോയൽ എൻഫീൽഡ് വിപണിയിലെത്തിച്ചേക്കും.