hero

കൊച്ചി: ഹീറോ മോട്ടോകോർപ്പിന്റെ സൂപ്പർ‌ സ്‌പ്ളെൻഡർ കാൻവാസ് ബ്ളാക്ക് എഡിഷൻ വിപണിയിലെത്തി. പ്രീമിയം ഡിസൈനും പുതിയ ടെക്‌നോളജിയും ഫീച്ചറുകളും ആവനാഴിയിലുള്ള കാൻവാസ് ബ്ളാക്ക് ലിറ്ററിന് 60 മുതൽ 68 വരെ കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുന്നു. ഡിജിറ്റൽ-അനലോഗ് ക്ളസ്‌റ്റർ,​ ഇന്റഗ്രേറ്റഡ് യു.എസ്.ബി ചാർജർ,​ സൈ‌ഡ്-സ്‌റ്റാൻഡ് കട്ട്-ഓഫ് തുടങ്ങി നിരവധി ഉപഭോക്തൃസൗഹൃദ ഫീച്ചറുകളുണ്ട്.
ഡ്രം സെൽഫ് കാസ്‌റ്റ് വേരിയന്റിന് 77,​430 രൂപയും ഡിസ്‌ക് വേരിയന്റിന് 81,​330 രൂപയുമാണ് എക്‌സ്‌ഷോറൂം വില. 5 വർഷ വാറന്റിയും ഉറപ്പുനൽകുന്നു.