photo

ആന്റി ഓക്സിഡന്റ് കലവറയായ മലർ ചേർത്ത് തയാറാക്കാവുന്ന മികച്ച പാനീയമാണ് മലർവെള്ളം. കാർബോഹൈഡ്രേറ്റുകൾ, കാൽസ്യം, പ്രോട്ടീൻ, മഗ്നീഷ്യം, അയൺ, ഡയെറ്ററി ഫൈബർ എന്നിവയാണ് ഇതിലുള്ള ആരോഗ്യഘടകങ്ങൾ. ശരീരത്തിന്റെ ക്ഷീണം അകറ്റാൻ കഴിവുള്ള ഈ പാനീയം പ്രതിരോധശേഷി വർദ്ധിപ്പിക്കും. മാരകരോഗങ്ങൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാൻ മലരിന് കഴിവുണ്ട്. വേനൽക്കാലത്ത് മലർവെള്ളം കുടിച്ച് നിർജ്ജലീകരണത്തെ തടയാം.

വയറിളക്കം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ശമിക്കാൻ മലരിട്ട് തിളപ്പിച്ച വെള്ളത്തിൽ അൽപം ചുക്ക് ചേർത്ത് കഴിക്കാം. ഗർഭകാല ഛർദ്ദി ശമിക്കാനും ഉത്തമമാണ്. ഡയറ്റെറി ഫൈബർ ധാരാളമുള്ളതിനാൽ ദഹനപ്രശ്നങ്ങൾ പരിഹരിക്കും. പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന ഈ പാനീയം ഹൃദയാരോഗ്യം സംരക്ഷിക്കും. അയൺ ധാരാളമുള്ളതിനാൽ വിളർച്ചയ്‌ക്ക് പ്രതിവിധിയാണ്. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കും. തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ന്യൂട്രിയന്റുകളും ഇതിൽ ധാരാളമുണ്ട്.