
കോട്ടയം: കേരളകൗമുദി മുൻ ഡെപ്യൂട്ടി എഡിറ്ററും മെട്രൊ വാര്‍ത്തയുടെ ചീഫ് എഡിറ്ററുമായ ആര്‍ ഗോപീകൃഷ്ണന്‍ അന്തരിച്ചു. 65 വയസായിരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം നാളെ നാലിന് കോട്ടയം മുട്ടമ്പലം നഗരസഭാ ശ്മശാനത്തിൽ. ഭാര്യ: ലീലാ ഗോപീകൃഷ്ണൻ. മക്കൾ: വിനയ്, സ്നേഹ.
ദീപികയിലും മംഗളത്തിലും ന്യൂസ് എഡിറ്ററായിരുന്നു. LTTE നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകനാണ്. ഇതിന്റെ ഭാഗമായി കെ.സി സെബാസ്റ്റ്യൻ സ്മാരക അവാർഡ് ലഭിച്ചു. ഇതിന് പുറമെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.