അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലുള്ള പങ്കാളിത്തം 2024ൽ റഷ്യ അവസാനിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ് മോസിന്റെ പുതിയ മേധാവി യൂറി ബോറിസോവ് ഇക്കാര്യം പ്രസിഡന്റ് പുടിനെ അറിയിച്ചു. 2024നുള്ളിൽ റഷ്യയുടെ സ്വന്തം സ്റ്റേഷൻ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതിയെന്ന് യൂറി ബോറിസോവ് വ്യക്തമാക്കി. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യശക്തികളുമായുള്ള ബന്ധം അതീവമോശമായി വരുന്ന സാഹചര്യത്തിലാണ് റഷ്യ സ്റ്റേഷൻ വിടുന്നത്. അമേരിക്കയും റഷ്യയും മുൻകൈ എടുത്താണ് 1998ൽ സ്റ്റേഷൻ സ്ഥാപിച്ചത്. വീഡിയോ കാണാം,
