biden

വാഷിംഗ്ടൺ : യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും കൊവിഡ് പോസിറ്റീവായി. നേരത്തെ ജൂലായ് 21ന് കൊവിഡ് സ്ഥിരീകരിച്ച ബൈഡൻ കഴിഞ്ഞ ചൊവ്വാഴ്ച രോഗമുക്തി നേടിയിരുന്നു. പിന്നീട് നടത്തിയ നാല് ടെസ്‌റ്റുകളിലും ബൈഡൻ നെഗ​റ്റീവായിരുന്നു. എന്നാൽ, ശനിയാഴ്ച രാവിലെ നടത്തിയ ടെസ്റ്റിൽ വീണ്ടും പോസിറ്റീവായെന്ന് കണ്ടെത്തി. 79 കാരനായ ബൈഡൻ കർശന നിരീക്ഷണത്തിലാണെന്നും ഐസോലേഷനിൽ തുടരുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും രോഗ ലക്ഷണങ്ങളില്ലെന്നും വൈറ്റ്‌ഹൗസ് അറിയിച്ചു.