
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ഓഗസ്റ്റ് 1 -1197 കർക്കടകം 16 - തിങ്കളാഴ്ച- (വൈകുന്നേരം 4 മണി 5 മിനിറ്റ് 56 സെക്കന്റ് വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം) .
അശ്വതി: ഔദ്യോഗിക കാര്യങ്ങളില്‍ വലിയ പുരോഗതി ഉണ്ടാകും. ദീർഘകാലാടിസ്ഥാനത്തിൽ ലാഭം കൊണ്ടുവരുന്ന കാര്യങ്ങൾക്ക‌് തുടക്കം കുറിക്കാൻ കഴിയും. ഇറക്കുമതി, കയറ്റുമതി മേഖലയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്.
ഭരണി: വാഹനമോ വസ്തുവോ വാങ്ങാൻ പദ്ധതിയിടും. ഇന്റേൺഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും. ഇണയിൽ നിന്ന് പിന്തുണ ലഭിക്കും, കുടുംബ സമാധാനം നിലനിർത്തും.
കാര്‍ത്തിക: പ്രൊഫഷണലുകൾക്ക് അവരുടെ കരിയറിൽ നല്ല മാറ്റം പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ തുറന്നു കിട്ടും. ബിസിനസുകാർ വ്യാപാരം പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കും, പ്രശ്നങ്ങൾ കുടുംബാംഗങ്ങളുമായി പങ്കിട്ടു പരിഹരിക്കാൻ സാധിക്കും.
രോഹിണി: വിദ്യാർത്ഥികൾ പഠനത്തിൽ മികവ് പുലർത്തുകയും എല്ലാവരെയും ബഹുമാനിക്കുകയും ചെയ്യും. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും മുക്തി നേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും കിട്ടാനുള്ള പണം ലാഭിക്കുകയും ചെയ്യും.
മകയിരം: വിവിധ മേഖലകളിൽ പണം ചെലവഴിക്കേണ്ടി വരുന്നതിനാൽ പണത്തിന്റെ കുറവ് അനുഭവപ്പെടും, മറ്റുള്ളവരുടെ നേട്ടങ്ങളിൽ അസൂയ ഉണ്ടാകും. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്.
തിരുവാതിര: ആരോഗ്യപ്രശ്നങ്ങൾ അലട്ടും. ഏകാന്തത അനുഭവപ്പെടും. മോശപ്പെട്ട സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നയതന്ത്ര സമീപനം സ്വീകരിക്കുകയും ചെയ്യുക. ബന്ധുക്കളിൽ നിന്ന് കടം വാങ്ങുകയോ അവർക്ക് പണം നൽകുകയോ ചെയ്യരുത്.
പുണര്‍തം: ആവശ്യങ്ങൾ നിറവേറ്റാൻ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ബിസിനസുകാർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ആരെയും അന്ധമായി വിശ്വസിക്കരുത്. ജലദോഷം, ചുമ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ അലട്ടും.
പൂയം: റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കുക. വിശ്വസനീയരായ ആളുകളെ നേടാൻ സാധിക്കില്ല. തീരുമാനമെടുക്കുന്നതിന് മുമ്പ് മേഖലയിലെ വിദഗ്ദ്ധരുമായി കൂടിയാലോചിക്കണം. അടുത്ത ബന്ധുക്കൾ വ്യക്തിപരമായ ജീവിതത്തിൽ അസ്വസ്‌ഥതകൾ സൃഷ്ടിക്കും.
ആയില്യം: ആശങ്കകൾ മറ്റുള്ളവരുമായി പങ്കിടുന്നത് ഒഴിവാക്കുക. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സ്വയം തയ്യാറാകണം. പിതാവിന്റെ പെരുമാറ്റം അസ്വസ്ഥനാക്കിയേക്കാം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക.
മകം: കുടുംബ തലത്തിൽ ജീവിത പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാകാം. അനാവശ്യ പ്രവൃത്തികൾ കാരണം മാനസികാവസ്ഥ മോശമാകും. ബിസിനസ് പങ്കാളി വഞ്ചിച്ചേക്കാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം.
പൂരം: കർശനമായ ഭക്ഷണക്രമം പിന്തുടരാൻ ശ്രമിക്കണം. നെഗറ്റീവ് ചിന്തകളുടെ പിടിയിൽ അകപ്പെടും. ഏകാഗ്രത വർദ്ധിപ്പിക്കാൻ പ്രാർത്ഥന സഹായിക്കും. തൊഴിലുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.
ഉത്രം: തൊഴിലില്ലാത്തവർ കുറച്ചുകൂടി കാത്തിരിക്കേണ്ടതുണ്ട്, വിവാഹത്തിന് യോഗ്യരായവർക്ക് ഇക്കാര്യത്തിൽ നല്ല വാർത്ത ലഭിക്കും, ചില സുപ്രധാന സാമ്പത്തിക പദ്ധതികൾ നടപ്പിലാക്കും അവയിലൂടെ ലാഭം നേടാൻ സാധിക്കും
അത്തം: മറ്റുള്ളവരെ അഭിനന്ദിക്കുന്നതിലൂടെ സ്വന്തം ഇമേജ് മെച്ചപ്പെടുത്താൻ സാധിക്കും. പോസിറ്റീവ് എനർജി വർദ്ധിക്കും. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും, കുടുംബ ജീവിതം സമാധാന അന്തരീക്ഷത്തിലേക്ക് മടങ്ങി വരും.
ചിത്തിര: ബിസിനസുകാർ പുതിയ സേവനമോ ഉൽപ്പന്നമോ ആരംഭിക്കാൻ പദ്ധതിയിടും. കഠിനാധ്വാനത്തിന് അനുകൂലമായ ഫലം ലഭിക്കും, ഉദ്യോഗസ്ഥർക്ക് വളർച്ചയ്ക്ക് ആവശ്യമായ പുതിയ അവസരങ്ങൾ ഉയർന്നുവരും.
ചോതി: കുടുംബ തലത്തിൽ വളരെ സന്തുഷ്ടരായിരിക്കും, പഠനത്തിനായി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നവർക്ക് അനുകൂലമായ അറിയിപ്പുകൾ ലഭിക്കും, ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്ക് സമയം പ്രത്യേകിച്ചും അനുകൂലമായിരിക്കും.
വിശാഖം: പ്രശ്നങ്ങളിൽ നിന്നെല്ലാം ദൈവീകമായി രക്ഷിക്കപ്പെടും, കരിയറിൽ മികച്ച പ്രകടനം നടത്താൻ സാധിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും, വിദ്യാർത്ഥികളുടെ പരിശ്രമങ്ങളെ മുതിർന്നവർ അഭിനന്ദിക്കും, ആത്മവിശ്വാസം കാരണം ജോലിസ്ഥലത്ത് നേട്ടങ്ങളുണ്ടാക്കും.
അനിഴം: അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കും, ബിസിനസുകാർക്ക് പുതിയ ഓർഡറുകൾ ലഭിക്കും, സുഹൃത്തുക്കളുമായും കുടുംബവുമായും സന്തോഷപ്രദമായി സമയം ചെലവഴിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് വിജയം നേടാനുള്ള ശക്തമായ അവസരങ്ങൾ ലഭിക്കും.
തൃക്കേട്ട: സ്വത്തുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് വിജയം നേടാനാകും. ബിസിനസുകാർ അവരുടെ പ്രോജക്ടുകളിലും ഇടപാടുകളിലും രഹസ്യാത്മകത ഉറപ്പാക്കേണ്ടതാണ്. ആക്ഷനും പ്ലാനുകളും ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യണം.
മൂലം: ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറണം, ജോലി രാജി വയ്‌ക്കേണ്ടതായ സാഹചര്യം വന്നു ചേരും സൂക്ഷിക്കണം. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ ഫലം ലഭിക്കില്ല. ധനനഷ്ടം, വഞ്ചന എന്നിവ വരാവുന്നതാണ്.
പൂരാടം: ഏതൊരു വിപരീത സാഹചര്യങ്ങളെയും അതിജീവിക്കുവാനുള്ള കഴിവും പ്രാപ്‌തിയും ഉണ്ടാകും. സങ്കീർണമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരും, ഔദ്യോഗിക മേഖലയിലെ ബുദ്ധിമുട്ടുകൾ മാറും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടുന്നത് വഴി പുതിയ അവസരങ്ങൾ ലഭിക്കും.
ഉത്രാടം: കാർഷികമേഖലകളിൽ നിന്ന് ആദായം കുറയും, വ്യക്തമായ ദിശാബോധം ഇല്ലാതെ ചെയ്യുന്ന കാര്യങ്ങളിൽ നഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്. ക്ഷമ, വിനയം, ആത്മസംയമനം എന്നിവ പാലിച്ചു കൊണ്ട് മുന്നോട്ടു പോകാൻ ശ്രമിക്കണം. കോപം കുറയ്ക്കുക, ഉദ്യോഗമാറ്റത്തിനുള്ള സാദ്ധ്യത കാണുന്നു.
തിരുവോണം: ഔദ്യോഗിക മേഖലകളിൽ ചുമതലകൾ വർദ്ധിക്കും, വ്യവസായം നവീകരിക്കുവാൻ ധനകാര്യ സ്ഥാപനത്തെ ആശ്രയിക്കും. അശ്രാന്ത പരിശ്രമത്തിലൂടെ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. ചില മേഖലകൾ ഒഴിവാക്കി വിറ്റുവരവുള്ള മേഖലകൾ മാത്രം നിലനിർത്തി വിപുലമാക്കും.
അവിട്ടം: ഭയഭക്തി ബഹുമാനത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും, മാതാപിതാക്കന്മാരുടെയും ഗുരു കാരണവന്മാരുടെയും അനുഗ്രഹാശിസുകളാൽ വിപരീത സാഹചര്യങ്ങളെ അതിജീവിക്കും. പഠിച്ച വിദ്യയോട് അനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും, ചികിത്സ ഫലിക്കുന്നതു വഴി ആരോഗ്യം തൃപ്‌തികരമായിത്തീരും.
ചതയം: നടപടിക്രമങ്ങളിൽ കൃത്യത പാലിക്കുന്നതു വഴി സൽകീർത്തി, സജ്ജനപ്രീതി എന്നിവ ഉണ്ടായിത്തീരും. സഹപ്രവർത്തകരുടെ സഹായസഹകരണത്താൽ ഏറ്റെടുക്കുന്ന കാര്യങ്ങളിൽ എല്ലാം തന്നെ വിജയം നേടും. ബന്ധു മിത്രാദികളുടെ ആവശ്യങ്ങൾ പരിഗണിക്കും.
പൂരുരുട്ടാതി: സാമ്പത്തിക പരിമിതികൾ നേരിടേണ്ടിവരും, സ്പെഷ്യലൈസേഷൻ മേഖലയിൽ മുന്നേറാൻ ഈ മാസം നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ചെലവുകൾ നിങ്ങളുടെ വരുമാനത്തേക്കാൾ കൂടുതലായിരിക്കും, സഹപ്രവർത്തകർ പിന്തുണയ്ക്കും.
ഉത്രട്ടാതി: ഗാർഹികവും കുടുംബപരവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും, കർമമേഖലയുമായി ബന്ധപ്പെട്ട യാത്രകൾ പുനരാരംഭിക്കും, സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ വന്നു ചേരും. സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറും.
രേവതി: ആദ്ധ്യാത്മിക ചിന്തകൾ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് സഹായിക്കും. സ്വന്തം നേട്ടങ്ങൾ കണക്കിലെടുത്ത് കർമമണ്ഡലങ്ങൾക്ക് മാറ്റങ്ങൾ വരുത്തും, വിദേശത്തുള്ളവർക്ക് സ്ഥിരം താമസത്തിനുള്ള അനുമതി ലഭിക്കും, ഏതൊരു വിപരീത സാഹചര്യങ്ങളെയും നിഷ്പ്രയാസം അതിജീവിക്കും.