apara

അപർണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന"ഇനി ഉത്തരം" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ചന്തുനാഥ്,ഷാജു ശ്രീധർ,ജയൻ ചേർത്തല,ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു.രഞ്ജിത് ഉണ്ണി തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു. എഡിറ്റർ-ജിതിൻ ഡി കെ. പി ആർ ഒ-എ എസ് ദിനേശ്