
കാർത്തിയെ നായകനാക്കി മുത്തയ്യ രചനയും സംവിധാനവും നിർവഹിക്കുന്ന വിരുമൻ ആഗസ്റ്റ് 12ന് തിയേറ്ററിൽ. സംവിധായകൻ ഷങ്കറിന്റെ ഇളയമകൾ പുതുമുഖം അതിഥി ഷങ്കറാണ് നായിക. കൊമ്പനുശേഷം കാർത്തിയും മുത്തയ്യയും ഒരുമിക്കുന്ന ചിത്രമാണ് വിരുമൻ.ചിത്രത്തിലെ കഞ്ചാപൂ കണ്ണാലെ എന്ന ഗാന രംഗത്തിന്റെ മേക്കിംഗ് വിഡിയോ യൂട്യൂബിൽ 27 മില്യനിൽ പരം കാഴ്ചക്കാരെ നേടിയിരുന്നു. രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യ പൊൻവർണൻ എന്നിവരാണ് ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റു താരങ്ങൾ.
എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് നിർമ്മാണം.