
ന്യൂഡൽഹി :രാജ്യത്ത് നിന്നുള്ള തേൻ കയറ്റുമതി വർദ്ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്ത് പ്രഭാഷണത്തിൽ പറഞ്ഞു. ദേശീയ തേനീച്ച വളർത്തൽ, ഹണി മിഷൻ കാമ്പയിനുകൾ തുടങ്ങുകയും കർഷകർ കഠിനമായി അദ്ധ്വാനിക്കുകയും ചെയ്തതോടെ നമ്മുടെ തേനിന്റെ മധുരം ലോകമെമ്പാടും എത്തി. ഈ മേഖലയിലെ സാദ്ധ്യതകൾ യുവാക്കൾ പ്രയോജനപ്പെടുത്തണം.
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കളിപ്പാട്ടങ്ങൾ എത്തുന്നത് കുറഞ്ഞു വരികയാണ്. മുമ്പ് 3,000 കോടിയിലേറെ രൂപയുടെ കളിപ്പാട്ടങ്ങൾ വന്നിരുന്നു. ഇപ്പോൾ ഇറക്കു മതി 70% കുറഞ്ഞു. ഇക്കാലത്ത് 2,600 കോടിയുടെ കളിപ്പാട്ടങ്ങൾ കയറ്റു മതി ചെയ്തു. നേരത്തെ ഇത് 400 കോടി മാത്രമായിരുന്നു. കൊവിഡ് കാലത്താണ് ഇത് സംഭവിച്ചത്.
കളിക്കളത്തിലും നേട്ടം
കളിക്കളത്തിലും യുവത രാജ്യത്തിന് അഭിമാനിക്കാൻ അവസരമൊരുക്കുകയാണ്. സിംഗപ്പൂർ ഓപ്പണിൽ പി.വി സിന്ധു ആദ്യ കിരീടം നേടി. നീരജ് ചോപ്ര ലോക അത്‌ലറ്റിക്സിൽ വെള്ളി നേടി. അയർലൻഡ് പാരാ ബാഡ്മിന്റൺ ഇന്റർനാഷണലിൽ 11 മെഡലുകൾ നേടി. 32 വർഷത്തിന് ശേഷം റോമൻ ഇവന്റിൽ സൂരജ് ഗ്രെക്കോ റസലിംഗിൽ സ്വർണം നേടി.
ഇനി നമ്മൾ കണ്ട് മുട്ടുമ്പോൾ രാജ്യത്തിന്റെ അടുത്ത 25 വർഷത്തേക്കുള്ള യാത്ര തുടങ്ങിക്കാണും. ഇത്തവണ സ്വാതന്ത്ര്യദിനം എങ്ങനെ ആഘോഷിച്ചെന്ന് അടുത്ത തവണ കാണുമ്പോൾ പങ്ക് വയ്‌ക്കണം. പ്രധാനമന്ത്രി പറഞ്ഞു.