
കേരള പൊലീസിന്റെ നിയന്ത്രണത്തിലുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നതിന് കേരളത്തിലെ കായികതാരങ്ങൾക്കൊപ്പം പൊതുജനങ്ങൾക്കും അനുവാദം കൊടുത്തത് അഭിനന്ദനാർഹമാണ്. എന്നാൽ കായികതാരങ്ങൾക്കും വ്യായാമത്തിനുവേണ്ടി ഗ്രൗണ്ട് ഉപയോഗിക്കുന്ന പൊതുജനങ്ങൾക്കും വേണ്ടി ചില ക്രമീകരണങ്ങൾ കൂടി നടത്തണം. പാലാ മുനിസിപ്പൽ സ്റ്റേഡിയം, സെൻട്രൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ കായിക താരങ്ങൾക്കുവേണ്ടി 1, 2, 3, 4, 5 ട്രാക്കുകളും പൊതുജനങ്ങൾക്കുവേണ്ടി 6, 7, 8 ട്രാക്കുകളും കൊടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള ക്രമീകരണം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും ഏർപ്പെടുത്തണം.
-സജി തയ്യിൽ,
എറണാകുളം