kk

കൊല്ലം: കൊല്ലത്തെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അഞ്ചു പേർ മലവെള്ളപ്പാച്ചിലിനിടെ കുടുങ്ങിക്കിടക്കുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.

പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്,

അവധിദിവസമായതിനാൽ നിരിവധി സഞ്ചാരികൾ ഇവിടെയുണ്ടായിരുന്നു. ഇതിനിടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വനമേഖലയിൽ പെയ്ത ശക്തമായ മഴയെതുടർന്ന് ഉരുൾപൊട്ടലുണ്ടായതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് നിഗമനം

ചെങ്കോട്ട - അച്ചൻകോവിൽ പാതയിൽ നിന്ന് നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. 250 അടി ഉയരത്തിൽ നിന്നുമെത്തുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആക‌ർഷണം.