
ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ബാരാമുള്ള ബിന്നെൽ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നലെയും തുടർന്നു. ബാരാമുള്ള പത്താൻ സ്വദേശി ഇർഷാദ് അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. 2005 മുതൽ ലഷ്‌കർ ഇ- ത്വയ്ബയുടെ സജീവ പ്രവർത്തകനാണിയാളെന്ന് ജമ്മു-കാശ്‌മീർ പൊലീസ് അറിയിച്ചു. ഒരു തോക്കും 30 ബുള്ളറ്റുകളും കണ്ടെടുത്തു. പ്രദേശത്ത് സൈന്യം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.