
കാഠ്മണ്ഡു : നേപ്പാളിലെ കാഠ്മണ്ഡുവിൽ റിക്ടർ സ്‌കെയിലിൽ 5.5 തീവ്രതയിലെ ഭൂചലനം രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്നലെ രാവിലെ ഇന്ത്യൻ സമയം, 7.58 ഓടെയായിരുന്നു ഭൂചലനം. കാഠ്മണ്ഡുവിൽ നിന്ന് 147 കിലോമീറ്റർ അകലെ കിഴക്ക് - തെക്ക് കിഴക്കൻ മേഖലയിലാണ് പ്രഭവ കേന്ദ്രം. ഇന്ത്യയിൽ ബിഹാറിലെ മുസാഫർപ്പൂർ, സിക്കിം, ഡാർജീലിംഗ് എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ജൂലായ് 25ന് കാഠ്മണ്ഡുവിന് കിഴക്ക് സിന്ധുപാൽചൗക് ജില്ലയിലെ ഹെലാംബുവിൽ റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു.