jj

കോഴിക്കോട് : സ്കൂളുകളിൽ ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്തുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീർ. ലിംഗസമത്വമെന്ന പേരിൽ മതനിഷേധത്തിനാണ് സർക്കാ‍ർ ശ്രമിക്കുന്നതെന്ന് മുനീർ ആരോപിച്ചു. പെൺകുട്ടികളെ പാന്റ്‌സും ഷർട്ടും ധരിപ്പിക്കുന്നത് എന്തിനാണ്. പെൺകുട്ടികൾ ധരിക്കുന്ന വേഷം ആൺകുട്ടികൾക്ക് ചേരില്ലേ എന്നും മുനീർ ചോദിച്ചു. എം.എസ്.എഫ് ക്യാമ്പെയിനിന്റെ ഭാഗമായി കോഴിക്കോട് നടന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലിംഗസമത്വമല്ല സാമൂഹ്യനീതിയാണ് വേണ്ടതെന്ന് മുനീർ പറഞ്ഞു. ലിംഗസമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരി ധരിക്കുമോയെന്നും മുനീർ ചോദിച്ചു.