ramsurat-rai

മുസാഫർപൂർ: കൊവിഡിന് ശേഷം ഇന്ത്യയിൽ ജനങ്ങൾ ജീവനോടെ ഇരിക്കുന്നെങ്കിൽ അതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിഹാർ മന്ത്രി രാം സൂറത്ത് റായ്. മുസാഫർപൂറിൽ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ അഭിപ്രായപ്രകടനം. കൊവിഡ് സമയത്ത് പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുക്കുകയും അത് സൗജന്യമായി ഇന്ത്യയിലെ ജനങ്ങൾക്ക് വിതരണം ചെയ്തതിലൂടെയും മോദി വലിയൊരു കാര്യമാണ് ചെയ്തതെന്നും അതിനാലാണ് ഇപ്പോഴും ഇന്ത്യയിൽ പലരും ജീവനോടെ ഇരിക്കുന്നതെന്നും രാം സൂറത്ത് റായ് പറഞ്ഞു.

ये बिहार सरकार में राजस्व मंत्री रामसूरत राय हैं जिनके अनुसार अगर आप ज़िंदा हैं तो इसके लिए प्रधान मंत्री ⁦@narendramodi⁩ का शुक्रगुज़ार होना चाहिए ⁦@ndtvindiapic.twitter.com/MDN3FzZbUr

— manish (@manishndtv) July 31, 2022

കൊവിഡിന് ശേഷം വല രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും എന്നാൽ ഇന്ത്യയിൽ സമ്പദിഘടനയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാമ്പത്തിക മാന്ദ്യം കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അറിയണമെങ്കിൽ പാകിസ്ഥാനിലെ ജനങ്ങളുമായി സംസാരിച്ചാൽ മതിയെന്നും ചാനൽ വാ‌ർത്തകളിലൂടെ അവിടത്തെ സ്ഥിതിഗതികൾ നമുക്കെല്ലാം വ്യക്തമായി അറിയാവുന്ന കാര്യമാണെന്നും രാം സൂറത്ത് റായി പറഞ്ഞു. പാകിസ്ഥാൻകാർ കഷ്ടപ്പെടുമ്പോൾ ഇന്ത്യക്കാർ സമാധാനത്തോടെ കഴിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സൗജന്യമായി കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാനുള്ള സർക്കാരിന്റെ തീരുമാനം ഇന്ത്യയുടെ വാക്സിനേഷൻ നിരക്ക് വർധിപ്പിക്കുമെന്നും ആരോഗ്യകരമായ ഒരു രാജ്യം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി മോദി ഈ മാസം ആദ്യം പറഞ്ഞിരുന്നു.