
അഗളി: അട്ടപ്പാടിയിൽ നടക്കുന്ന ഗോത്ര ഭാഷാ ചലച്ചിത്രോത്സവത്തിന് ദേശീയ പുരസ്കാരം നേടിയ നഞ്ചിഅമ്മ കൊടി ഉയർത്തി. ആഗസ്റ്റ് 7, 8, 9 തീയതികളിലായാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഭൂതുവഴിയിലെ ക്യാമ്പ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ വടികിയമ്മ, വെല്ലമ്മ, വിജീഷ് മണി, കുപ്പുസ്വാമി, ഈശ്വരൻ, മുരുകേശ്, ചന്ദ്രൻ മാരി, ഷറഫുദ്ദീൻ, കാളിസ്വാമി, അഖിലേഷ്, നിഖിൽ, കൈലാഷ്, രാമദാസ്, ബാലൻ എന്നിവർ പങ്കെടുത്തു.