
തിരുവനന്തപുരം : സംസ്ഥാനത്തെ മലയോരമേഖലകളില്‍ പെയ്യുന്ന കനത്തമഴയില്‍ അണക്കെട്ടുകള്‍ നിറയുന്നു. കനത്തമഴയില്‍ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 2.5 സെന്റിമീറ്റര്‍ ഉയര്‍ത്തി. .നെയ്യാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. നീരൊഴുക്ക് ശക്തമായതോടെ, പ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടിയിൽ ഇന്ന് ഉച്ചയോടെ ആരംഭിച്ച കനത്തമഴയിൽ വ്യാപക നാശം. പൊന്മുടി വനമേഖലയിൽ നിന്ന് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വനത്തിൽ നിന്ന് പാറയും മരങ്ങളും മറ്റും കല്ലാറിലേക്ക് ഒഴുകിയെത്തിയതോടെ ഉരുൾപൊട്ടലാണെന്ന് ആശങ്കയുണ്ടായി.
അവധി ദിവസമായതിനാൽ പൊന്മുടിയിൽ സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. മഴ ശക്തമായതോടെ സഞ്ചാരികൾ പെട്ടെന്ന് മലയിറങ്ങുകയായിരുന്നു. പൊന്മുടി - കല്ലാർ റോഡിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ശക്തമായ മൂടൽ മഞ്ഞിനെ തുടർന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു.
കല്ലാറിൽ ജലനിരപ്പ് ഉയർന്നതോടെ പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങൾ വെള്ളത്തിൽ മുങ്ങുകയും വിതുര-തെന്നൂർ-
ശക്തമായ മഴയെ തുടർന്ന് കല്ലാർ മീൻമുട്ടിയിൽ വെള്ളപ്പൊക്കമുണ്ടായതോടെ സഞ്ചാരികൾ മണിക്കൂറുകളോളം കുടുങ്ങി. മീൻമുട്ടി സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് 50ഓളം പേർ കല്ലാറിന് സമീപത്ത് കുടുങ്ങിയത്. കല്ലാറിന് സമീപത്തുള്ള പാലം നാലുവർഷം മുമ്പ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിരുന്നു. തകർന്ന പാലം ഇതുവരെ പുനർനിർമ്മിച്ചിട്ടില്ല. മഴ കനക്കുമ്പോൾ ജലനിരപ്പ് ഉയരുകയും സഞ്ചാരികൾ ഒറ്റപ്പെടുകയും ചെയ്യുന്നത് പതിവാണ്. നാട്ടുകാരുടെ സഹായത്തോടെ വടം കെട്ടി ഫയർഫോഴ്സും പൊലീസും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി.
പൊന്മുടിയിൽ കനത്ത മഴപെയ്യുന്നതിനിടെ കല്ലാർ നദിയിൽ അനവധി സഞ്ചാരികൾ കുളിക്കുകയായിരുന്നു. മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടർന്ന് ടൂറിസ്റ്റുകൾ കരയ്ക്കുകയറി. ഇതിനിടെ രണ്ട് യുവാക്കൾ നദിയിലെ പാറയിൽ കുടുങ്ങി. വിതുര സി.ഐ എസ്. ശ്രീജിത്തും വിതുര ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തിയാണ് പാറക്കൂട്ടത്തിൽ കുടുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തിയത്.

ബോണക്കാട് വനമേഖലയിൽ കനത്തമഴ പെയ്തതിനെ തുടർന്ന് മരുതാമല മക്കിയിലും മലവെള്ളമിറങ്ങി നാശനഷ്ടമുണ്ടായി. മക്കിയാറ് മണിക്കൂറുകളോളം നിറഞ്ഞൊഴുകിയതോടെ റബർതോട്ടത്തിലേക്ക് വെള്ളം കയറി. ഇവിടെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. നാലുവീടുകളിൽ വെള്ളം കയറി.
കനത്തമഴയെ തുടർന്ന് നെടുമങ്ങാട് - പൊന്മുടി സംസ്ഥാനപാത വെള്ളത്തിൽ മുങ്ങി. മന്നൂർക്കോണം, തൊളിക്കോട്, ഇരുത്തലമൂല, പേരയത്തുപാറ, ചേന്നൻപാറ, വിതുര ഹൈസ്കൂൾ ജംഗ്ഷൻ, വിതുര ശിവൻകോവിൽ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് റോഡ് വെള്ളത്തിൽ മുങ്ങിയത്. വിതുരയിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്.
. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ നാളെ രാവിലെ 11ന് ഉയര്‍ത്തും. കോട്ടയത്ത് മേലുകാവ്, മൂന്നിലവ്, ഈരാറ്റുപേട്ട പ്രദേശങ്ങളിലാണ് ശക്തമായ മഴ തുടരുന്നത്. കനത്തമഴയില്‍ മൂന്നിലവ് ടൗണില്‍ വെള്ളം കയറി.രാവിലെ മുതല്‍ തന്നെ കിഴക്കന്‍ മേഖലയില്‍ മഴ ആരംഭിച്ചിരുന്നു. ഉച്ചയോടെ മഴ ശക്തമായതാണ് വെള്ളം കയറാന്‍ കാരണം. മീനാച്ചിലാറിന്റെ കൈവഴിയായ തോട് കരകവിഞ്ഞ് ഒഴുകിയത് മൂലമാണ് മൂന്നിലവ് ടൗണില്‍ വെള്ളം കയറിയത്. മൂന്നിലവ് ടൗണിന് സമീപമുള്ള പ്രദേശത്ത് ഒരു പാലം വെള്ളത്തിന്റെ അടിയിലായി.തോട് കരവിഞ്ഞ് ഒഴുകുന്നത് മൂലം മുണ്ടക്കയം-എരുമേലി സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേലുകാവ്, ഈരാറ്റുപേട്ട പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.അതേസമയം എരുമേലിയില്‍ മഴ കുറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയുടെ മലയോരമേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. സീതക്കുഴിയില് മലവെള്ളപ്പാച്ചില്‍ ഉണ്ടായി.