chess
chess

മഹാബലി​പുരം : ചെന്നൈയി​ൽ നടക്കുന്ന ചെസ് ഒളി​മ്പ്യാഡി​ൽ ഇന്നലെ ടീം മൂന്നാം റൗണ്ടിലും ഓപ്പൺ/ വനിതാ വിഭാഗങ്ങളിലായി ആറ് ഇന്ത്യൻ ടീമുകൾക്കും വിജയം. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ എ ടീം ഇന്നലെ ഗ്രീസിനെ 3-1നാണ് തോൽപ്പിച്ചത്. ഹരികൃഷ്ണ,എരിഗെയ്സി എന്നിവർ വിജയം നേടിയപ്പോൾ ശശികിരണും വിഡിത്തും സമനിലയിൽ പിരിഞ്ഞു.മലയാളി താരം എസ്.എൽ നാരായണൻ ഇന്നലെ റിസർവായിരുന്നു.

മലയാളിയായ ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ ഉൾപ്പടെ ബി ടീമിലെ നാലുപേരും ഇന്നലെ സ്വിറ്റ്സർലാൻഡിനെതിരെ വിജയം നേടി. നിഹാൽ ഗ്രാൻഡ്മാസ്റ്റർ സെബാസ്റ്റ്യൻ ബോഗ്നറെയാണ് കീഴടക്കിയത്.ഗുകേഷ്,പ്രഗ്നാനന്ദ ,റൗനക്ക് എന്നിവരാണ് വിജയം നേടിയ മറ്റ് താരങ്ങൾ. ഇന്ത്യ സി ടീം 3-1ന് ഐസ്ലാൻഡിനെ തോൽപ്പിച്ചു. എസ്.പി സേതുരാമനും അഭിജിത് ഗുപ്തയും വിജയം നേടിയപ്പോൾ സൂര്യശേഖർ ഗാംഗുലിയും പുരാണിക്കും സമനിലയിൽ പിരിയുകയായിരുന്നു.

വനിതകളിൽ ഇന്ത്യ എ ടീം 3-1ന് ഇംഗ്ളണ്ടിനെയും ബി ടീം ഇതേസ്കോറിന് ഇന്തോനേഷ്യയെയും സി ടീം 2.5-1.5ന് ആസ്ട്രിയയെയും തോൽപ്പിച്ചു.