kk

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും. നദികളിൽ ജലനിരപ്പുയരുന്നു, തോടുകൾ കരകവിഞ്ഞു. അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയർന്നു. കൂടൽ, കലഞ്ഞൂർ, കോന്നി മേഖലകളിലും നദിയിൽ വെള്ളം ഉയരുന്നു. സീതത്തോടിനു സമീപം കൊച്ചുകോയിക്കൽ തോട് കരകവിഞ്ഞു. കൊച്ചുകോയിക്കൽ നാലാം ബ്ലോക്കിൽ മണ്ണിടിഞ്ഞ് വീടു തകർന്നു.

തിരുവനന്തപുരം സംസ്ഥാനത്ത് തിരുവനന്തപുരം,​ കോട്ടയം. ഇടുക്കി,​ പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. കോട്ടയത്ത് കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്യുന്നു. മീനച്ചിൽ താലൂക്കിലെ മൂന്നിലവിൽ ഉരുൾപൊട്ടു. ജനവാസമേഖലയിൽ അല്ല ഉരുൾപൊട്ടിയതെന്നാണ് വിവരം. നാശനഷ്ടങ്ങളില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. മൂന്നിലവ് ടൗണിൽ വെള്ളം കയറി. മുണ്ടക്കയം- എകുമേലി സംസ്ഥാന പാതയിൽ ഗതാഗത തടസമുണ്ടായി.

ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ. മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടലുണ്ടായി. നാശനഷ്ടങ്ങളില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്നിലവ് ടൗണിൽ വെള്ളം കയറി. മുണ്ടക്കയം– എരുമേലി സംസ്ഥാന പാതയിൽ ഗതാഗത തടസ്സമുണ്ടായി. കരിനിലത്ത് തോട് കര കവിഞ്ഞ് ഒഴുകിയതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. ശക്തമായി മഴയിൽ പ്രദേശത്ത് ഉണ്ടായ മലവെള്ളപാച്ചിലിലാണ് റോഡിൽ വെള്ളം കയറിയത്. നാലോളം വീടുകളിലും വെള്ളം കയറി.

ശക്തമായ മഴയിൽ ഇടുക്കി മൂലമറ്റം കണ്ണിക്കൽ മലയിൽ ഉരുൾപൊട്ടി. മണപ്പാടി, കച്ചിറമറ്റം പാലങ്ങൾ വെള്ളത്തിനടിയിലായി. വൈകിട്ട് 6 മണിയോടെയാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടിയത് എവിടെയെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉരുളിൽ ഒഴുകിയെത്തിയ വെള്ളം മണപ്പാടി, കച്ചിറമറ്റം തോടിലൂടെ ഒഴുകിപ്പോവുകയായിരുന്നു.

മഴ ശക്തമായതിനെ തുടർന്ന് തിരുവനന്തപുരത്ത് നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ രണ്ടര സെന്റിമീറ്റർ ഉയർത്തി. നെയ്യാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. നീരൊഴുക്ക് ശക്തമായതോടെ, പ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്് പൊൻമുടി, കല്ലാർ, മങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.

പത്തനംതിട്ട: കൊക്കാത്തോട് നെല്ലിക്കാപാറയിൽ തോട് കര കവിഞ്ഞ് കാർ ഒഴുക്കിൽപ്പെട്ടു. കാര്‍ ഡ്രൈവറെ രക്ഷപ്പെടുത്തി. പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാതായി. കൊല്ലമുള സ്വദേശി അദ്വൈതിനെയാണ് കാണാതായത്. രണ്ടുപേരാണ് തോട്ടിലിറങ്ങിയത്. ഒരാൾ രക്ഷപ്പെട്ടു. അദ്വൈതിനായി തെരച്ചിൽ തുടരുകയാണ്.