pak

കറാച്ചി : പാകിസ്ഥാനിൽ ബലൂചിസ്ഥാനിലെ ടർബാത്ത് ഫുട്ബോൾ സ്​റ്റേഡിയത്തിന് സമീപം ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തിൽ പൊലീസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേ​റ്റു. ശനിയാഴ്ച സ്റ്റേഡിയത്തിന്റെ പാർക്കിംഗ് ഏരിയയിലുണ്ടായിരുന്ന ഒരു ബൈക്കിൽ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. നിരവധി വാഹനങ്ങൾ തകർന്നു. സംഭവ സമയം സ്റ്റേഡിയത്തിൽ പ്രാദേശിക ഫുട്ബോൾ മത്സരം നടക്കുകയായിരുന്നു. സ്റ്റേഡിയത്തിനകത്തുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സ്‌ഫോടനത്തിന് പിന്നിൽ ഐസിസ് ആണെന്ന് കരുതുന്നു.