kk

ന്യൂ‌ഡൽഹി : ഈ വർഷത്തെ ബുക്കർ സമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങ് സംഘാടകർ റദ്ദാക്കി. ഗീതാഞ്ജലി ശ്രീയപടെ രേത് സമാധ് (ടോംബ് ഓഫ് സാൻഡ് )​ നോവലിൽ?​ ഹിന്ദു ദൈവങ്ങളായ ശിവപാർവതിമാരെ മോശമായി ചിത്രീകരിക്കുന്നു എന്ന് സംഗീത് കുമാർ പഥക് നൽകിയ പരാതിയെ തുടർന്നാണ് ചടങ്ങ് റദ്ദാക്കിയത്.

മോശം പരാമർശത്തിന് ഗീതാഞ്ജലിക്കെതിരെ കേസെടുക്കണമെന്ന് ഹഥ്‌റസ് സ്വദേശിയായ സംഗീത്‌കുമാർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഡി.ജി.പിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.തുടർന്നാണ് ചടങ്ങ് റദ്ദാക്കിയതെന്ന് സംഘാടകരായ രംഗീലയുടെയും ആഗ്ര തിയേറ്ററിന്റെയും ഭാരവാഹികൾ അറിയിച്ചു. ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

മേയിലാണ് ഗീതാഞ്ജലിക്ക് ബുക്കര്‍ സമ്മാനം ലഭിച്ചത്. അവരുടെ ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ 'ടോംബ് ഓഫ് സാന്‍ഡ്' ആണ് പുരസ്‌കാരം നേടിയത്. അമേരിക്കന്‍ വിവര്‍ത്തക ഡെയ്‌സി റോക്ക് വെലാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്