kk

ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ചിലകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് പങ്കാളികൾ തമ്മിലുള്ള ബന്ധം ഊഷ്മ‌ളമാക്കും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് കുളിക്കുന്നത് നല്ല ഫലം നൽകുമെന്ന് ഡോക്ടർമാർ പറയുന്നു. ചെറു ചൂടു വെള്ളത്തിൽ കുളിക്കുന്നത് ഉത്തേജനം നൽകുന്നതിന് പുറമെ സ്വകാര്യഭാഗങ്ങൾ വൃത്തിയാകാനും ഉന്മേഷം തോന്നാനും സഹായിക്കും.

ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഏറ്റവും പ്രാധാന്യം നൽകേണ്ടത് സുരക്ഷയ്ക്കാണ്. അനാവശ്യമായ ഗർഭധാരാണം ഒഴിവാക്കാനും ലൈംഗികമായി പകരുന്ന രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകാനും ഇതാവശ്യമാണ്. കോണ്ടം, ഡയഫ്രം,ഗർഭ നിരോധന ഗുളികകൾ തുടങ്ങി വിവിധ മാർഗങ്ങൾ സ്വീകരിക്കാം.

ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന രക്തസ്രാവത്തിലൂടെ കന്യകയാണോ എന്ന് തിരിച്ചറിയാൻ കഴിയുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത് തികച്ചും അബദ്ധമായ ധാരണയാണ്
പല കാര്യങ്ങളാലും ഇത് വളരെ വേഗം പൊട്ടാം. കൂടാതെ ചില സ്ത്രീകളിൽ ജന്മനാ ഇവ കാണപ്പെടുകയില്ല. ഓടുക, ചാടുക, സൈക്കിൾ സവാരി, നീന്തൽ, വ്യയാമം, തുടങ്ങി സാധാരണ ചെയ്യുന്ന കാരണങ്ങളാൽ ഇത് നേരത്തെ പൊട്ടിപ്പോയിട്ടുണ്ടാകും. അതിനാൽ രക്തം കാണലും കന്യകാത്വവും തമ്മിൽ ബന്ധപ്പെടുത്തരുത്.

ആദ്യമായി ലൈഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ മാനസിക സമ്മർദ്ദം വളരെ വലുതായിരിക്കും.
ലൈംഗിക ബന്ധം രസകരവും ആസ്വാദ്യവുമാണ്. എന്നാൽ അത് നിർബന്ധിച്ചും ബലം പിടിച്ചും ചെയ്യേണ്ട ഒന്നല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. ബാഹ്യ കേളി ലൈംഗികമായി ബന്ധപ്പെടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ്. ഇവ ലൈംഗികതയേപ്പറ്റിയുള്ള ഭയം ഒഴിയാൻ പങ്കാളിയെ സഹായിക്കും.

ഇത് മോശമാണന്ന് കരതുകയോ വേവലാതി പെടുകയോ വേണ്ട.പ്രകടനത്തെ കുറിച്ച് ആശങ്കപ്പെടാതിരിക്കുക. ഒരു ഘട്ടത്തിലും ധൃതി കാണിക്കരുത്. സ്വാഭാവികമായി തന്നെ എല്ലാംസംഭവിക്കാൻ അനുവദിക്കുക.