തിരുരങ്ങാടിൽ: ഡോക്ടേഴ്സ് ദിനത്തിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രഭു ദാസിനെ ചർക്ക അസ്സറ്റ് ഫോർ ഹ്യൂമൺ സന്നദ്ധ സംഘടന ആദരിച്ചു. ചർക്കയുടെ സ്‌നേഹോപഹാരം കെ.വി റാബിയ ഡോ. പ്രഭു ദാസിന് കൈമാറി. കെ.വി. റാബിയയുടെ വസതിയിൽ നടന്ന ചടങ്ങിൽ ചർക്ക ചെയർമാൻ റിയാസ് മുക്കോളി അദ്ധ്യക്ഷതവഹിച്ചു. അലിമോൻ തടത്തിൽ, എം.പി. ഹംസക്കോയ, പി. നിധീഷ് , മോഹനൻ വെന്നിയൂർ, പി.പി സുഹ്‌റാബി, റിയാസ് കല്ലൻ തുടങ്ങിയവർ പ്രസംഗിച്ചു.