തിരൂർ: കേരളത്തിലോടുന്ന മുഴുവൻ ദീർഘദൂര ട്രെയിനുകളിലും കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണമെന്ന് മലബാർ റെയിൽ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു. പുന:സ്ഥാപിച്ച് ഉത്തരവിറങ്ങിയ പാസഞ്ചർ അൺ റിസർവ്ഡ് ട്രെയിനുകൾ പൂർണമായും ഓടി തുടങ്ങിയിട്ടില്ല. അതിനാൽ നേത്രാവതി, മംഗള, ചെന്നൈ എഗ്മൂർ, ചെന്നൈ മെയിൽ, കേരള എക്സ്പ്രസ്, ജയന്തി ജനത തുടങ്ങിയ ദീർല ദൂര ട്രെയിനുകളിൽ ജനറൽ ബോഗികളിൽ തിരക്ക് ഏറെയാണ്. ഈ ട്രെയിനുകളിൽ വെട്ടിക്കുറച്ച ജനറൽ ബോഗികൾ ഉൾപ്പെടെ കൂടുതൽ കോച്ചുകൾ അടിയന്തരമായി അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് മലബാർ റെയിൽ യൂസേഴ്സ് ഫോറം ചെയർമാൻ മുനീർ കുറുമ്പടിയും ഫ്രണ്ട്സ് ഓൺ റെയിൽ എക്സിക്യൂട്ടീവ് അംഗം ടി.ജെ ശ്രീജിത്തും ആവശ്യപ്പെട്ടു.