
പെരിന്തൽമണ്ണ: കിംസ് അൽഷിഫ ഹോസ്പിറ്റലിന്റെ വിപുലീകരിച്ച സ്ത്രീ ശിശുരോഗ വിഭാഗമായ മെഡോറ, കിംസ് അൽഷിഫ വൈസ് ചെയർമാൻ ഡോ. പി. ഉണ്ണീന്റെ അദ്ധ്യക്ഷതയിൽ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ഞായർ ഉച്ചക്ക് രണ്ടിന് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഷിഫ കൺവെൻഷൻ സെന്ററിൽ സിത്താര കൃഷ്ണകുമാറും സച്ചിൻ വാര്യരും നേതൃത്വം നൽകുന്ന മെഗാ മ്യൂസിക് ഇവന്റ് ഉണ്ടായിരിക്കും. മെഡോറ വിഭാഗത്തിന് കീഴിൽ ഗൈനക്കോളജി, നിയോനറ്റോളജി, പീഡിയാട്രിക്സ്, നിയോനറ്റൽ ആൻഡ് പീഡിയാട്രിക് സർജറി, ചൈൽഡ് ഡെവലപ്‌മെന്റ് തെറാപ്പി, വുമൺ ആൻഡ് ചൈൽഡ് കൗൺസിലിംഗ്, വേദന രഹിത പ്രസവ സൗകര്യം, എൽ.ഡി.ആർ.പി സ്യൂട്ട്, ഫീറ്റൽ മെഡിസിൻ, ഹൈ റിസ്‌ക് ഡെലിവറി മാനേജ്‌മെന്റ്, അത്യാധുനിക സൗകര്യങ്ങളോട് കൂടി സജ്ജീകരിച്ച ഐ.സി.യു ആൻഡ് ഒ.ടി, 24 മണിക്കൂർ ബ്ലഡ് ബാങ്ക് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. കൂടുതൽ
വിവരങ്ങൾക്ക് ഫോൺ: 9188952723, 9446589182.