
പെരിന്തൽമണ്ണ: ഐ.എം.എ പെരിന്തൽമണ്ണ ഡോക്ടഴ്സ് ഡേ ആചരിച്ചു. എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ മുഖ്യാതിഥിയായി. ഡോ. മുഹമ്മദ് അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. ഡോ. രമ കൃഷ്ണകുമാർ, ഡോ. കെ.എ സീതി, ഡോ. കൊച്ചു എസ്. മണി, ഡോ. ജലീൽ കെ.ബി, ഡോ. ഹമീദ് ഫസൽ, ഡോ. ഷാജു മാത്യൂസ്, ഡോ. മുബാറക് സാനി എന്നിവർ സംസാരിച്ചു. ചടങ്ങിൽ മൂന്നു മുതിർന്ന ഡോക്ടർമാരെ ആദരിച്ചു. ഡോ. മുഹമ്മദ് ഇസ്മായിൽ, ഡോ. സിസ്റ്റർ ലിസറ്റ്, ഡോ. സെബാസ്റ്റ്യൻ എന്നിവരെ ഡോ. ഫസൽ ഗഫൂർ പൊന്നാട അണിയിച്ച് ആദരിച്ചു. വിമൻസ് ഡോക്ടേഴ്സ് വിങ്ങിന്റെ കലാ പരിപാടികളും നടന്നു.