
എടപ്പാൾ: വൈദ്യുതിചാർജ്ജ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തവനുർ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് പി.സി. നാരായണൻ, സുബ്രഹ്മണ്യൻ, മണ്ഡലം ജനറൽ സെക്രട്ടറി റെജി കാലടി, വൈസ് പ്രസിഡന്റ് നടരാജൻ നടുവട്ടം, സെക്രട്ടറി കെ.ടി. ഗിരീഷ് കുമാർ, ചന്ദ്രൻ മധുരശ്ശേരി, സതീശൻ കാലടി, രവിചന്ദ്രൻ, വി.വി. ശ്രീനിവാസൻ , എ.വി. സുനീഷ്, ഗോപാലക്യഷ്ണൻ എന്നിവർ പ്രസംഗിച്ചു