
മലപ്പുറം : സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ 10ന് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. കളക്ടറുടെ ബംഗ്ലാവ് പരിസരത്ത് നിന്നും ആരംഭിക്കുന്ന മാർച്ചിൽ അയ്യായിരത്തോളം പേർ പങ്കെടുക്കും. സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിക്കുന്ന മാർച്ച് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ.പി.അനിൽകുമാർ എം.എൽ.എ, അഡ്വ.യു.എ.ലത്തീഫ് എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, അഡ്വ.വി.എസ്.ജോയ്, ആര്യാടൻ ഷൗക്കത്ത് എന്നിവർ പ്രസംഗിക്കും.