
തേഞ്ഞിപ്പാലം: വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലും ഫറോക്ക് രാമനാട്ടുകര മുൻസിപ്പാലിറ്റികളിലും കടലുണ്ടി പഞ്ചായത്തിലും താമസിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് വാങ്ങിയ കുട്ടികളെ ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ ആദരിച്ചു. ആദരം 2022 എന്ന് പേരിട്ട ഈ പരിപാടി 2021 സിവിൽ സർവീസ് റാങ്ക് ജേതാവ് അഫ്നാൻ അബ്ദുൽസമദ് ഉദ്ഘാടനം ചെയ്തു. ട്രെയിനർ അഡ്വ. ദിനേശ് എ. മോട്ടിവേഷൻ ക്ലാസ് എടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ മനോജ് കുമാർ പി, പ്രധാനഅദ്ധ്യാപിക ആർ.പി ബിന്ദു, ചേലേമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ദേവദാസ്, ഗ്രാമ്ര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ പൈങ്ങോട്ടൂർ, ദേവകിയമ്മ മെമ്മോറിയൽ സ്ഥാപനങ്ങളുടെ മാനേജർ എം. നാരായണൻ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് പി പ്രസംഗിച്ചു. അദ്ധ്യാപകരെയും ആദരിച്ചു.