muslim-league

മലപ്പുറം: സ്വന്തം ഓഫീസുകൾ തകർത്ത ചരിത്രമാണ് സി.പി.എമ്മിനുള്ളതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിലെ കൃഷ്ണപ്പിള്ള മന്ദിരം തകർന്നപ്പോൾ യു.ഡി.എഫിനെതിരെ വലിയ ആക്ഷേപമുണ്ടായിരുന്നത്. അന്വേഷണത്തിൽ സി.പി.എമ്മാണ് അക്രമത്തിന് പിന്നിലെന്ന് തെളിഞ്ഞു. എ.കെ.ജി സെന്റർ ആക്രമിച്ച പ്രതിയെ സി.സി ടി.വി ദൃശ്യത്തിൽ വ്യക്തമായിട്ടും അറസ്റ്റ് ചെയ്യാനായില്ലെങ്കിൽ മുഖ്യമന്ത്രി രാജിവെക്കുന്നതാണ് നല്ലത്. സ്വന്തം ഓഫീസ് സംരക്ഷിക്കാൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെ കേരളജനതയെ സംരക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് സംഘർഷമുണ്ടായാൽ അവർക്ക് കുഴപ്പമില്ല. അവർ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ ഇല്ലാതെയാവണം എന്ന് മാത്രമാണുള്ളത്. എല്ലാ കാര്യങ്ങളും നിക്ഷ്പക്ഷമായി അന്വേഷിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതും അന്വേഷിക്കണം. തെറ്റ് ഞങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങളെ ശിക്ഷിക്കണം. അതിന് ഒരു വിരോധവവുമില്ല. മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായിട്ടും എന്താണ് അന്വേഷണം നടക്കാത്തതെന്നും പി.എം.എ സലാം ചോദിച്ചു.