
നിലമ്പൂർ: നിലമ്പൂരിൽ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. നായക്ക് പേ വിഷബാധയുണ്ടെന്ന് സംശയം. 11 പേർ നിലമ്പൂർ ജില്ലാ ആശുപതിയിൽ ചികിത്സ തേടി. നിലമ്പൂർ വീട്ടിക്കുത്ത് റോഡ്, എൽ.ഐ.സി റോഡ് എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്. നായ മൂന്ന് മണിക്കൂറോളം നഗരത്തെ ഭീതിയിലാഴ്ത്തി. വൈകീട്ട് മൂന്ന് മണിയോടെയാണ് നായ ആദ്യം രണ്ട് പേരെ ആക്രമിച്ചത്. നായക്ക് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മറ്റുള്ളവർക്കും കടിയേറ്റത്. അമ്മയും കുഞ്ഞുമടക്കം 11പേരെയാണ് തെരുവ്നായ ആക്രമിച്ചത്. കടിയേറ്റ എല്ലാവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളയി നിലമ്പൂർ നഗരസഭാ പ്രദേശത്ത് തെരുവ്നായ ശല്ല്യം രൂക്ഷമാണ്. നായക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി.