malappuram

മലപ്പുറം: ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമല കയറി വിവാദത്തിലായ കനകദുർഗയും ആദിവാസി ഭൂമി പ്രശ്നത്തിൽ 1996ൽ പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കിയ അയ്യങ്കാളിപ്പടയിലെ പ്രധാനി വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. പാലക്കാട് ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇന്നലെയായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാംവിവാഹമാണ്. അടുത്ത സുഹൃത്തുക്കളായതോടെ ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ശിവൻകുട്ടി പറഞ്ഞു. രണ്ടുപേരും കൃത്യമായ നിലപാടുകൾ ഉള്ളവരാണെന്നും അതെല്ലാം അങ്ങനെ തുടരുമെന്നും കനകദുർഗ പറഞ്ഞു. ശബരിമല വിവാദത്തിന് പിന്നാലെ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദു‌ർഗയിൽ നിന്ന് ആദ്യ ഭർത്താവ് വിവാഹമോചനം നേടിയിരുന്നു.