തിരൂർ: 2022-23 സംരംഭക വർഷത്തിന്റെ ഭാഗമായി തിരൂർ നഗരസഭയിൽ സംരംഭകർക്കുള്ള ഹെൽപ് ഡെസ്ക് ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ നസീമ ആളത്തിൽപറമ്പിൽ ഉദ്ഘാടനം ചെയ്തു.
നഗരസഭ സെക്രട്ടറി ജി. ഷെറി, വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, ആസൂത്രണസമിതി വൈസ് ചെയർമാൻ പി.കെ.കെ. തങ്ങൾ, വ്യവസായ വികസന ഓഫീസർ കെ. ഷിബിൻ, വാർഡ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
തിങ്കൾ, ബുധൻ ദിവസങ്ങളൽ ഹെൽപ്ഡെസ്ക് തിരൂർ മുനിസിപ്പാലിറ്റി ഫ്രണ്ട് ഓഫീസിൽ പ്രവർത്തിക്കും