
തേഞ്ഞിപ്പലം: എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയിൽ സമ്പൂർണ്ണ എ പ്ലസ് വാങ്ങിയ കുട്ടികളെ ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ എച്ച്.എസ്.എസ് ആദരിച്ചു. സിവിൽ സർവീസ് പരീക്ഷ ജേതാവ് അഫ്നാൻ അബ്ദുൾ സമദ് ഉദ്ഘാടനം ചെയ്തു. അഡ്വ.എ. ദിനേശ് മോട്ടിവേഷൻ ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ പി. മനോജ് കുമാർ, പ്രധാനാദ്ധ്യാപിക ആർ.പി. ബിന്ദു, ചേലേമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ, ദേവകിയമ്മ മെമ്മോറിയൽ സ്ഥാപനങ്ങളുടെ മാനേജർ എം . നാരായണൻ, സ്കൂൾ പിടിഎ പ്രസിഡന്റ് പി. രഞ്ജിത്ത് എന്നിവരും സംസാരിച്ചു.