
പെരിന്തൽമണ്ണ: അംഗൻവാടി ടീച്ചർമാരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയം വൈകുന്നതിനെതിരെ എസ്.ടി.യു നേതാക്കൾ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫയ്ക്ക് പരാതി നൽകി.പെരിന്തൽമണ്ണ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ഗുരുതരവീഴ്ചയാണ് കാരണമെന്ന് ഇവർ ആരോപിച്ചു. മറ്റെല്ലാ ബ്ലോക്കുകളിലും 5,6 തീയതികളിൽ ഓണറേറിയം ലഭിക്കുമ്പോൾ പെരിന്തൽമണ്ണയിൽ മാസാവസാനമാണ് ലഭിക്കുന്നത്. എസ്.ടി.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സി.അബ്ദുൾ നാസർ, പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലർ പച്ചീരി ഫാറൂഖ്, തുടങ്ങിയവർ പങ്കെടുത്തു.